---
title: "വീട് കുത്തിത്തുറന്ന് 21 പവൻ കവർന്നു"
english_title: "Gold were robbed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36787/gold-were-robbed"
published_at: "2022-04-10T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62524666bd0c6_images (6).jpeg"
keywords: []
---

# വീട് കുത്തിത്തുറന്ന് 21 പവൻ കവർന്നു

> **Lead Summary:** **കുഞ്ഞിമംഗലം** : കൊവ്വപ്പുറം പള്ളിക്ക് സമീപത്തെ അഞ്ചാരപ്പാട്ടിൽ ജസീറയുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസമാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**കുഞ്ഞിമംഗലം** : കൊവ്വപ്പുറം പള്ളിക്ക് സമീപത്തെ അഞ്ചാരപ്പാട്ടിൽ ജസീറയുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസമാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.

വീടിന്റെ പിൻഭാഗത്തുള്ള കോവണി വഴി ഒന്നാം നിലയിലെത്തിയ മോഷ്ടാവ് സെൻട്രൽ ഹാളിലേക്കുള്ള വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നുവെന്നാണ് കരുതുന്നത്.

രണ്ട് കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 14-ഉം ഏഴും പവൻ സ്വർണമാണ് കവർന്നത്. പരിയാരം ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36787/gold-were-robbed)