---
title: "ദു​രി​താ​ശ്വാ​സ ഫ​ണ്ട് സു​ര​ക്ഷി​തം; പി​ണ​റാ​യി വി​ജ​യ​ൻ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367963/thiruvananthapuram"
published_at: "2026-06-24T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b61ae7201d_images_(4).jpeg"
keywords: []
---

# ദു​രി​താ​ശ്വാ​സ ഫ​ണ്ട് സു​ര​ക്ഷി​തം; പി​ണ​റാ​യി വി​ജ​യ​ൻ

> **Lead Summary:** തിരുവനന്തപുരം : ദു​രി​താ​ശ്വാ​സ ഫ​ണ്ട് വ​ക​മാ​റ്റ​ലി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​എം​ഡി​ആ​ർ​എ​ഫ് സു​ര​ക്ഷി​ത​മാ​ണെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ട് വ​സ്തു​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​തെ​യു​മാ​ണെ​ന്നു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​നെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു.

## Article Content

തിരുവനന്തപുരം : ദു​രി​താ​ശ്വാ​സ ഫ​ണ്ട് വ​ക​മാ​റ്റ​ലി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​എം​ഡി​ആ​ർ​എ​ഫ് സു​ര​ക്ഷി​ത​മാ​ണെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ട് വ​സ്തു​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​തെ​യു​മാ​ണെ​ന്നു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​നെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു.

സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം ന​ട​ക്കു​ന്ന പ​തി​വ് ക്ര​മീ​ക​ര​ണം മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ട്ര​ഷ​റി സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഫ​ണ്ടി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത തു​ക മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത് വ​ക​മാ​റ്റ​ൽ എ​ന്ന വ്യാ​ഖ്യാ​നം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367963/thiruvananthapuram)