---
title: "ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു"
english_title: "Dsckannurpayoffice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368082/dsckannurpayoffice"
published_at: "2026-06-24T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ba2f1132fd_1000216020.jpg"
keywords: []
---

# ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

> **Lead Summary:** **കണ്ണൂർ : **ഡി.എസ്.സി കണ്ണൂർ ( ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ) ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും വിതരണം ചെയ്യുന്ന പേ അക്കൗണ്ട്‌സ് ഓഫീസിന്റെ (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ചെന്നൈ സി.ഡി.എ. എം.എസ്. ശരവണന്‍ ഉദ്ഘാടനം ചെയ്തു.അഡീഷണല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് കെ. പുരുഷോത്തമൻ, കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ കമാന്‍ഡന്റ് കേണല്‍ പരംവീര്‍ സിങ് നാഗ്ര, അസിസ്റ്റന്റ് കൺട്രോളർ കെ. സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു.ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിതമായ കെട്ടിട്ടത്തിൽ1966 ജൂണിലാണ് പി.എ. ഓഫീസ് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരിമിതമായ സൗകര്യങ്ങളുമുള്ള ബാരക്ക് തരത്തിലുള്ള കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെ നടപ്പാക്കിയ നവീകരണത്തോടെ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങി. വിപുലമായ സ്ഥലസൗകര്യമുള്ള കെട്ടിടത്തില്‍ ഡിപാര്‍ട്ട്‌മെന്റല്‍ കാന്റീന്‍, ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാള്‍, എന്നിവ ഒരുക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ : **ഡി.എസ്.സി കണ്ണൂർ ( ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ) ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും വിതരണം ചെയ്യുന്ന പേ അക്കൗണ്ട്‌സ് ഓഫീസിന്റെ (പി.എ.ഒ) വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ചെന്നൈ സി.ഡി.എ. എം.എസ്. ശരവണന്‍ ഉദ്ഘാടനം ചെയ്തു.അഡീഷണല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് കെ. പുരുഷോത്തമൻ, കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ കമാന്‍ഡന്റ് കേണല്‍ പരംവീര്‍ സിങ് നാഗ്ര, അസിസ്റ്റന്റ് കൺട്രോളർ കെ. സുനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു.ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിതമായ കെട്ടിട്ടത്തിൽ1966 ജൂണിലാണ് പി.എ. ഓഫീസ് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരിമിതമായ സൗകര്യങ്ങളുമുള്ള ബാരക്ക് തരത്തിലുള്ള കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെ നടപ്പാക്കിയ നവീകരണത്തോടെ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങി. വിപുലമായ സ്ഥലസൗകര്യമുള്ള കെട്ടിടത്തില്‍ ഡിപാര്‍ട്ട്‌മെന്റല്‍ കാന്റീന്‍, ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാള്‍, എന്നിവ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368082/dsckannurpayoffice)