---
title: "സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി"
english_title: "Cpiperavoormandalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368099/cpiperavoormandalam"
published_at: "2026-06-24T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb1563cda2_1000216034.jpg"
keywords: []
---

# സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **പേരാവൂർ :** പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾക്ക് മുന്നിലുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ എക്സി. അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി സി പ്രദീപൻ അധ്യക്ഷനായി. സെക്രട്ടറി ഷിജിത്ത് വായന്നൂർ,ജില്ലാ കൗൺസിൽ അംഗം സി കെ ചന്ദ്രൻ,പി ദേവദാസ്, വി പദ്മനാഭൻ, സി ശ്രീലത, വി ഗീത, ജോഷി തോമസ്, പ്രീത ദിനേശൻ തുടങ്ങി യവർ സംസാരിച്ചു. കെ രാമകൃഷ്ണൻ, സി ജയചന്ദ്രബോസ്, പി കെ മോഹനൻ, ബ്രിജിത്ത എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

## Article Content

**പേരാവൂർ :** പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾക്ക് മുന്നിലുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ എക്സി. അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി സി പ്രദീപൻ അധ്യക്ഷനായി. സെക്രട്ടറി ഷിജിത്ത് വായന്നൂർ,ജില്ലാ കൗൺസിൽ അംഗം സി കെ ചന്ദ്രൻ,പി ദേവദാസ്, വി പദ്മനാഭൻ, സി ശ്രീലത, വി ഗീത, ജോഷി തോമസ്, പ്രീത ദിനേശൻ തുടങ്ങി യവർ സംസാരിച്ചു. കെ രാമകൃഷ്ണൻ, സി ജയചന്ദ്രബോസ്, പി കെ മോഹനൻ, ബ്രിജിത്ത എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368099/cpiperavoormandalam)