---
title: ".എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു."
english_title: "Elaeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368183/elaeedika"
published_at: "2026-06-25T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c77595370f_1000140751.jpg"
keywords: []
---

# .എൻ.പണിക്കർ അനുസ്മരണവും, വായന പക്ഷാചരണവും ഉൽഘാടനം ചെയ്തു.

> **Lead Summary:** ഏലപ്പീടിക : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും, വായനാപക്ഷാചരണവും ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ പരിപാടി ഉൽഘാടനം ചെയ്തു.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറ പാകിയ പുതുവയൽ നാരായണപ്പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് കേരളത്തിൽ വായനദിനമായി ആചരിക്കുന്നു

## Article Content

ഏലപ്പീടിക : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും, വായനാപക്ഷാചരണവും ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ പരിപാടി ഉൽഘാടനം ചെയ്തു.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറ പാകിയ പുതുവയൽ നാരായണപ്പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് കേരളത്തിൽ വായനദിനമായി ആചരിക്കുന്നു

കേരളത്തിലെമ്പാടും അക്ഷരവെളിച്ചമെത്തിക്കാൻ തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച പി.എൻ.പണിക്കർ വായിച്ച് വളരുക എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് സാർവ്വത്രിക സാക്ഷരതാ പ്രസ്ഥാനത്തിലേക്ക് എത്തിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ കെ.എ. ബഷീർ പറഞ്ഞു. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഉപന്യാസരചന, പദ മൽസരം, മലയാള സാഹിത്യ ക്വിസ് മത്സരം, പ്രസംഗം മൽസരം എന്നിവയും, ജൂലൈ ഏഴിന് ഐ.വി.ദാസ് അനുസ്മരണവും നടത്തുമെന്ന് വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം പറഞ്ഞു., സജി. പി.കെ, ഷിജു. ഇ.കെ,സനോജ് ലാസർ, മല്ലിക പൗലോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368183/elaeedika)