---
title: "എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368428/vdsatheeshan"
published_at: "2026-06-25T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d46e64d10a_31-Satheesan.jpg"
keywords: []
---

# എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

> **Lead Summary:** തിരുവനന്തപുരം : എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ച​ട്ട ഭേ​ദ​ഗ​തി​യോ​ടെ രാ​ജ്യ​ത്ത് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

## Article Content

തിരുവനന്തപുരം : എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ച​ട്ട ഭേ​ദ​ഗ​തി​യോ​ടെ രാ​ജ്യ​ത്ത് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഈ ഭേ​ദ​ഗ​തി. സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഭ​ര​ണ​കൂ​ട​ത്തി​ന് രാ​ജ്യ​ത്തെ ഏ​ത് സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ക്കാ​നാ​കും.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​യി​ല്‍ നി​ന്നും അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​മാ​റാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368428/vdsatheeshan)