---
title: "സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു "
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368448/applynow"
published_at: "2026-06-26T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dcf5a4e4d7_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്‌പ അനുവദിക്കുന്നതിനായി ഇരിട്ടി, കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 മുതൽ 5,00000 രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്‌പ അനുവദിക്കുന്നതിനായി ഇരിട്ടി, കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 മുതൽ 5,00000 രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത്.

കുടുംബ വാർഷിക വരുമാനം 5,00000 രൂപയിൽ താഴെയുള്ള 18 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ എ.കെ.ജി ആസ്‌പത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04972705036, 9400068513.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368448/applynow)