---
title: "ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു"
english_title: "Crude oil prices have fallen sharply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368505/crude-oil-prices-have-fallen-sharply"
published_at: "2026-06-26T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e10823c4ed_images_(5).jpeg"
keywords: []
---

# ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു

> **Lead Summary:** യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില യുദ്ധത്തിന് തൊട്ടു മുൻപ് ഉള്ളതിനേക്കാൾ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളർ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യൻ ക്രൂഡ് ബാസ്കറ്റിൽ ഇപ്പോൾ ബാരലിന് 70 ഡോളർ ആണ് ക്രൂഡ് വില. യുദ്ധ കാലത്ത് ഇത് 157 ഡോളർ വരെ ഉയർന്നിരുന്നു.

## Article Content

യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില യുദ്ധത്തിന് തൊട്ടു മുൻപ് ഉള്ളതിനേക്കാൾ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളർ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യൻ ക്രൂഡ് ബാസ്കറ്റിൽ ഇപ്പോൾ ബാരലിന് 70 ഡോളർ ആണ് ക്രൂഡ് വില. യുദ്ധ കാലത്ത് ഇത് 157 ഡോളർ വരെ ഉയർന്നിരുന്നു.

ഹോർമൂസിൽ ഗതാഗതം സാധാരണ നിലയിൽ ആകാൻ ഏതാനും ആഴ്ചകൾ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368505/crude-oil-prices-have-fallen-sharply)