---
title: "‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്"
english_title: "Sannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368601/sannyjoseph"
published_at: "2026-06-26T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e58f9382b0_1000216462.jpg"
keywords: []
---

# ‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം : ** കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി കിട്ടാത്തത് ആണ് നിലവിലെ പ്രതിസന്ധി, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. അണക്കെട്ടിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയാക്കി. സോളാർ വൈദ്യുതി സംഭരിക്കാൻ ഉള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം സജ്ജമാക്കും. ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. മഴ കുറഞ്ഞാലും പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തും.വെറുതെ വൈദ്യുതി പാഴാക്കുന്ന രീതിയും ഇന്ന് കാണുന്നുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പകൽ സമയത്ത് 19 പൈസക്ക് ഒരു യൂണിറ്റ് കിട്ടുമെന്നും എന്നാൽ രാത്രി 10 രൂപയ്ക്ക് പോലും ഒരു യൂണിറ്റ് കിട്ടാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. മാർച്ചിലും ഏപ്രിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഇപ്പോൾ അത് തിരിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽകരണം നൽകുമെന്നും മന്ത്രി പറഞ്ഞു. വീട്ടമ്മമാ‍ർക്ക് കുടുംബശ്രീ വഴിയും ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു അതേസമയം, മദ്യനയവും കെപിസിസിക്ക് പുതിയ അധ്യക്ഷൻ തുടങ്ങിയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല.

## Article Content

**തിരുവനന്തപുരം : ** കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി കിട്ടാത്തത് ആണ് നിലവിലെ പ്രതിസന്ധി, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. അണക്കെട്ടിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയാക്കി. സോളാർ വൈദ്യുതി സംഭരിക്കാൻ ഉള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം സജ്ജമാക്കും. ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. മഴ കുറഞ്ഞാലും പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തും.വെറുതെ വൈദ്യുതി പാഴാക്കുന്ന രീതിയും ഇന്ന് കാണുന്നുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പകൽ സമയത്ത് 19 പൈസക്ക് ഒരു യൂണിറ്റ് കിട്ടുമെന്നും എന്നാൽ രാത്രി 10 രൂപയ്ക്ക് പോലും ഒരു യൂണിറ്റ് കിട്ടാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. മാർച്ചിലും ഏപ്രിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഇപ്പോൾ അത് തിരിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽകരണം നൽകുമെന്നും മന്ത്രി പറഞ്ഞു. വീട്ടമ്മമാ‍ർക്ക് കുടുംബശ്രീ വഴിയും ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു അതേസമയം, മദ്യനയവും കെപിസിസിക്ക് പുതിയ അധ്യക്ഷൻ തുടങ്ങിയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368601/sannyjoseph)