---
title: "ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368639/thiruvananthapuram"
published_at: "2026-06-26T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e8f98125e7_1000116268.jpg"
keywords: []
---

# ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് ഷി​ഗെല്ല വ്യാപനം. കഴിഞ്ഞ ദിവസം 10 പേർക്കാണ് സംസ്ഥാനത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചത്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷി​ഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോ​ഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368639/thiruvananthapuram)