---
title: " അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368758/kanichar"
published_at: "2026-06-27T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f77f3e389a_1000145987.jpg"
keywords: []
---

#  അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

> **Lead Summary:** കണിച്ചാർ : ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഒന്നര മാസത്തെ ഇടവേളക്കുശേഷം കാണിച്ചാർ - കേളകം പഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന രണ്ടാം പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

## Article Content

കണിച്ചാർ : ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഒന്നര മാസത്തെ ഇടവേളക്കുശേഷം കാണിച്ചാർ - കേളകം പഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന രണ്ടാം പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കൊട്ടിയൂർ സ്വദേശിയുടെ കാറും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാനാനിപൊയിൽ സ്വദേശിയുടെ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

വലിയ വളവോട് കൂടിയ റോഡിൽ അപകടങ്ങൾ സ്ഥിരം സംഭവമാണ്. കൈവരികൾ തകർത്ത് വാഹനങ്ങൾ പലപ്പോഴും പുഴയിൽ വീണിട്ടുമുണ്ട്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368758/kanichar)