---
title: "മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368763/thiruvananthapuram"
published_at: "2026-06-27T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f7ac6b53af_images_(3).jpeg"
keywords: []
---

# മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ അരുംകൊല. കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് തലയ്കക്കടിച്ച് കൊന്നത് ഗ്ലാസ് മേറ്റായ ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ അരുംകൊല. കൊല്ലം അഞ്ചാലംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ മധ്യവയസ്കനെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. സുരേഷ് ബാബുവിനെ കല്ല് കൊണ്ട് തലയ്കക്കടിച്ച് കൊന്നത് ഗ്ലാസ് മേറ്റായ ബിജു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു.

ലഹരി മൂപ്പിച്ച തർക്കത്തിൽ ബിജു സുരേഷിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം താന്നിക്കമുക്കിലെ ആളൊഴിഞ്ഞ വീടിന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് പ്രതിയായ ബിജു കടന്നു കളയുകയായിരുന്നു. ഇന്നലെയാണ് കൊലപാതകം നടന്നത് എന്നാണ് സംശയം. പനയം കൈപ്പള്ളി തോട്ടം വീട്ടിൽ ബിജു (46) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368763/thiruvananthapuram)