കണ്ണൂർ ജില്ലയിൽ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

   കണ്ണൂർ ജില്ലയിൽ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
Oct 6, 2021 07:03 AM | By Vinod


കണ്ണൂർ :കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ പത്തില്‍ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. ആന്തൂര്‍ നഗരസഭ 25, ഇരിട്ടി നഗരസഭ മൂന്ന്, കല്യാശ്ശേരി 12, കണിച്ചാര്‍ അഞ്ച്, മാലൂര്‍ നാല്, രാമന്തളി 13, എന്നീ വാര്‍ഡുകളിലാണ് നിയന്ത്രണം.


ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍:


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവശ്യ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. അടിയന്തരവും അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നതും 24 മണിക്കൂറും തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ളതുമായ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. അവശ്യം വരുന്ന ഐ ടി എനേബിള്‍ഡ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടെലികോം-ഇന്‍ര്‍നെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതി യാത്രചെയ്യാം. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങല്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കാം. പാല്‍, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കളുടെ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളില്‍ നിന്നും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ ഹോം ഡെലിവറി മാത്രം. പാര്‍സല്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ അനുവദനീയമല്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്സിനേഷന് ആവശ്യത്തിന് യാത്രചെയ്യേവര്‍ക്കും യാത്രാനുമതി ഉണ്ടായിരിക്കും. ഈ ആവശ്യത്തിനായി പോകുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കണം. ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ് അനുവദനീയമാണ്. റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട്, ബസ്സ് ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്തിച്ചേരാനും തിരിച്ച് വരാനും മാത്രം പൊതു സ്വകാര്യ വാഹനങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം യാത്രചെയ്യാം. ഇത്തരം യാത്രക്കാര്‍ യാത്രാ രേഖകള്‍/ടിക്കറ്റ് കൈയ്യില്‍ സൂക്ഷിക്കണം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.


Triple lockdown in 6 wards

Next TV

Related Stories
Top Stories










News Roundup