---
title: "മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി"
english_title: "The Punnadu branch of the Muslim Youth League took an anti-drug pledge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36890/the-punnadu-branch-of-the-muslim-youth-league-took-an-anti-drug-pledge"
published_at: "2022-04-10T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252cd5dbb893_InShot_20220410_175753502.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി

> **Lead Summary:** **ഇരിട്ടി :** മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റിക്ക് കീഴിൽ നടന്ന വരുന്ന ഒരുമാസത്തെ സബാഹ് റമളാൻ കാമ്പ്ന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. 

## Article Content

**ഇരിട്ടി :** മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റിക്ക് കീഴിൽ നടന്ന വരുന്ന ഒരുമാസത്തെ സബാഹ് റമളാൻ കാമ്പ്ന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. 

മുസ്‌ലിം യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡന്റ് കെ.ഫായിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഇരിട്ടി മുനിസിപ്പൽ ലീഗ് വൈസ്.പ്രസിഡന്റ് പിവിസി മായിൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ. കെ യൂസുഫ് ഹാജി, സമീർ പുന്നാട്, മുഹമ്മദ്‌ ഹാജി,ഈരെടത്തു മൊയ്തീൻ , പിവിസി ഷഹീർ, എംപി സഫുവാദ്, ഷാക്കിർ പിപി, ഇയാസ്‌, അൻവർ, നയീഫ്, സിയാദ്, സൽമാൻ എന്നിവർ നേതൃത്വം നൽകി. ശാഖ ട്രഷറർ നൗഷാദലി ഡി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36890/the-punnadu-branch-of-the-muslim-youth-league-took-an-anti-drug-pledge)