---
title: "ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368920/kannur"
published_at: "2026-06-28T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40764a03675_1000146335.jpg"
keywords: []
---

# ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

> **Lead Summary:** കണ്ണൂർ : ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു

## Article Content

കണ്ണൂർ : ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു

ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജോയ് സിപി അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ ദിനാചരണ സന്ദേശം നൽകി. ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. കെ മുനീർ, ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. വിന്നി ആന്റണി, ഡോ. ദിൽന അച്ചുതൻ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ & മാസ്സ് മീഡിയ ഓഫീസർ ടി. സുധീഷ്, നഴ്സിംഗ് സൂപ്രണ്ട് എ.കെ .തനൂജ,ആശുപത്രി ലേ സെക്രട്ടറി കെ കെ ധനേഷ്, അഡീഷണൽ ലേ സെക്രട്ടറി സജിത്ത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിക്കി വെറോനിക്ക എന്നിവർ പങ്കെടുത്തു. തുടർന്ന് 'വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം നേരത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കൽ' എന്ന വിഷയത്തിൽ ക്ലാസ് നൽകി.

ലോക പുകയില വിരുദ്ധ ദിനാചരണം മുതൽ വിവിധ സ്കൂളുകളിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ നിർമ്മാണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368920/kannur)