---
title: "സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368960/thiruvananthapuram"
published_at: "2026-06-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40ab6904a58_1000147400.jpg"
keywords: []
---

# സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

> **Lead Summary:** തിരുവനന്തപുരം ::സംസ്ഥാനത്ത് അഞ്ചു വയസ്സിനു താഴെയുളള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ ശിശു ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിക്ക് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനാകും.

## Article Content

തിരുവനന്തപുരം ::സംസ്ഥാനത്ത് അഞ്ചു വയസ്സിനു താഴെയുളള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ ശിശു ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിക്ക് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനാകും.

പോളിയോ നിർമ്മാജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനത്തെ ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചു. അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്ക് ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368960/thiruvananthapuram)