---
title: "കണ്ണൂർ സർവകലാശാല അറിയിപ്പുകൾ "
english_title: "Kannur university notifications"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3690/kannur-university-notifications"
published_at: "2021-10-06T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615cfedb54bfc_images - 2021-10-06T071043.064.jpeg"
keywords: []
---

# കണ്ണൂർ സർവകലാശാല അറിയിപ്പുകൾ 

> **Lead Summary:** **

## Article Content

**

കണ്ണൂർ** : കണ്ണൂർ സർവകലാശാലയിലെ ബി എഡ് സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2021 അക്കാഡമിക വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 11.10.2021 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.**

  

ഹെല്പ് ലൈൻ നമ്പർ :0497 -2715261, 7356948230

Website: www.admission.kannuruniversity.ac.in, email-id : bedsws@kannuruniv.ac.in

 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തു മാത്രം ബന്ധപ്പെടുക.

എം.എ ആന്ത്രോപോളജി**

കണ്ണൂർ സർവ്വകലാശാല എം.എ ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് നാലും പട്ടിക വർഗ്ഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 08-10-2021 ന് തലശ്ശേരി പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആന്ത്രോപോളജി വകുപ്പിൽ എത്തേണ്ടതാണ്.

**

പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ**

**

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് www.admission.kannuruniversity.ac.inഎന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ആദ്യമായി ( First time ) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 07.10.2021 ന് അകം SBI epay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.

 ഒന്നാം അല്ലോട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല.അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്.ഫീസ് അടച്ചവർ ലോഗിൻ ചെയ്തു ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.അഡ്മിഷൻ ഫീസ് SBIepay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.    

കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ കോളേജിൽ പ്രവേശനം നേടിയതിനു ശേഷം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അടയ്‌ക്കേണ്ടതാണ് 

ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് ഒടുക്കിയവർ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

 

കോളേജ് പ്രവേശനം**

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 07.10.2021, 08.10.2021, തീയ്യതികളിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

* ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് 

* രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട് 

* യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ് 

* ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

* വിടുതൽ സർട്ടിഫിക്കറ്റ് (TC)

* കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

* അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  

* EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )

* അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്) 

* ഗ്രേസ്മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ് 

 കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും. 

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 

**

താത്കാലിക പ്രവേശനം** 

**

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവർത്തനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ് 

 മൂന്നാം അലോട്മെന്റ് :18.10.2021 

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്**

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് 

 ഹെൽപ്പ് ലൈൻ നമ്പർ:04972715261, 7356948230 ഇ മെയിൽ ഐഡി pgsws@kannuruniv.ac.in.

**

പ്രായോഗിക പരീക്ഷകൾ**

ഒന്നാം സെമസ്റ്റർ പി.ജി.ഡി .എൽ .ഡി (റെഗുലർ /സപ്പ്ളിമെന്ററി )നവംബർ 2020 പ്രായോഗിക പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ്‌ ,തങ്കയം വെച്ച് 12.10.2021 ന് നടത്തുന്നതാണ് ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3690/kannur-university-notifications)