---
title: "പി എസ് സി അഭിമുഖ പരീക്ഷ"
english_title: "Psc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369091/psc"
published_at: "2026-06-29T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41b91d1aaec_images_(27).jpeg"
keywords: []
---

# പി എസ് സി അഭിമുഖ പരീക്ഷ

> **Lead Summary:** കണ്ണൂർ : ജില്ലയിൽ ആനിമൽ ഹസ്ബൻ്ററി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ ലബോറട്ടറി അസിസ്റ്റൻ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 614/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖപരീക്ഷ ജുലൈ എട്ടിന് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തും.

## Article Content

കണ്ണൂർ : ജില്ലയിൽ ആനിമൽ ഹസ്ബൻ്ററി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ ലബോറട്ടറി അസിസ്റ്റൻ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 614/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖപരീക്ഷ ജുലൈ എട്ടിന് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തും.

അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369091/psc)