---
title: "കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369092/thiruvanaththapuram"
published_at: "2026-06-29T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41b89bb76d4_1000148404.jpg"
keywords: []
---

# കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് കാർഷിക ​മേഖലയിലെ യന്ത്രവത്കരണം​ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ​നടപ്പാക്കുന്ന സബ്‌മിഷൻ ​ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (​സ്മാം) പദ്ധതിയിലേക്ക് ജൂലൈ ​ഒ​ന്നിന് രാവിലെ 11 മുതൽ​ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓൺലൈനായി ​അ​പേക്ഷിക്കാം.​ കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ​, ഉപകരണങ്ങൾ​, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയ്ക്കാവശ്യമായ ​വിവിധ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.​ കൂടുതൽ വിവരങ്ങൾ​ക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം.​ ഫോൺ: 0497-2965150, 7907425006, 9383472052​, 9383472051​. ഇമെയിൽ aeeagriknr@gmail.com, aeeknragri@kerala.gov.in

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് കാർഷിക ​മേഖലയിലെ യന്ത്രവത്കരണം​ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ​നടപ്പാക്കുന്ന സബ്‌മിഷൻ ​ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (​സ്മാം) പദ്ധതിയിലേക്ക് ജൂലൈ ​ഒ​ന്നിന് രാവിലെ 11 മുതൽ​ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓൺലൈനായി ​അ​പേക്ഷിക്കാം.​ കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ​, ഉപകരണങ്ങൾ​, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയ്ക്കാവശ്യമായ ​വിവിധ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.​ കൂടുതൽ വിവരങ്ങൾ​ക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം.​ ഫോൺ: 0497-2965150, 7907425006, 9383472052​, 9383472051​. ഇമെയിൽ aeeagriknr@gmail.com, aeeknragri@kerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369092/thiruvanaththapuram)