---
title: "പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369156/thiruvananthapuram"
published_at: "2026-06-29T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42043d54274_1000148825.jpg"
keywords: []
---

# പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

> **Lead Summary:** തിരുവനന്തപുരം : ​പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതിനെത്തുടർന്ന് പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി സർവീസുകൾ വർദ്ധിപ്പിച്ചത് വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് കാരണം ഡീസൽ ചെലവ് കണ്ടെത്താനോ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനോ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ ബസുടമകൾ.

## Article Content

തിരുവനന്തപുരം : ​പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതിനെത്തുടർന്ന് പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി സർവീസുകൾ വർദ്ധിപ്പിച്ചത് വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് കാരണം ഡീസൽ ചെലവ് കണ്ടെത്താനോ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനോ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ ബസുടമകൾ.

​ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലയിലാകെ ഓടുന്ന 400 സ്വകാര്യ ബസുകളിൽ 250-ലധികം ബസുകൾ ഇതിനകം തന്നെ സർവീസ് നിർത്തുന്നതായി വ്യക്തമാക്കി അധികൃതർക്ക് 'ജി ഫോം' സമർപ്പിച്ചു കഴിഞ്ഞു.

​ബത്തേരി-മാനന്തവാടി, കൽപറ്റ-മാനന്തവാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം യാത്രാക്ലേശവും സർവീസ് പ്രതിസന്ധിയും രൂക്ഷമാണ്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ (ജൂലൈ ഒന്ന് മുതൽ) ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെച്ച് പണിമുടക്കിലേക്ക് നീങ്ങാനാണ് ഉടമകളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369156/thiruvananthapuram)