---
title: "സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369163/thiruvananthapuram"
published_at: "2026-06-29T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42079830d39_images_(7).jpeg"
keywords: []
---

# സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

> **Lead Summary:** ​തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഏർപ്പെടുത്തിയ കടുത്ത വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലയ്ക്കുന്നു. വൈകീട്ട് 6 മുതൽ രാത്രി 12 വരെ 15 മിനിറ്റ് നിയന്ത്രണമാണ് പ്രഖ്യാപിച്ചതെങ്കിലും, പലയിടങ്ങളിലും പലപ്പോഴായി മുക്കാൽ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. മുന്നറിയിപ്പില്ലാതെയും ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിനിടയിലും വൈദ്യുതി തടസ്സപ്പെടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.

## Article Content

​തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഏർപ്പെടുത്തിയ കടുത്ത വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലയ്ക്കുന്നു. വൈകീട്ട് 6 മുതൽ രാത്രി 12 വരെ 15 മിനിറ്റ് നിയന്ത്രണമാണ് പ്രഖ്യാപിച്ചതെങ്കിലും, പലയിടങ്ങളിലും പലപ്പോഴായി മുക്കാൽ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. മുന്നറിയിപ്പില്ലാതെയും ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിനിടയിലും വൈദ്യുതി തടസ്സപ്പെടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.

​വൈദ്യുതി ലഭ്യതയിലുണ്ടായ വൻ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൊവ്വാഴ്ച വരെ ഈ നിയന്ത്രണം തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, ബുധനാഴ്ച മുതൽ 150 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുന്നതോടെ ഈ വ്യാപക നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. അതേസമയം, വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ നിയന്ത്രണം വീണ്ടും നീളാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369163/thiruvananthapuram)