---
title: "ഏകദിന സെമിനാർ സംഘടിപ്പിച്ചു"
english_title: "Condectseminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369215/condectseminar"
published_at: "2026-06-29T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42314c719ec_1000217151.jpg"
keywords: []
---

# ഏകദിന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** > **കണ്ണൂർ : **ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിൻ്റേഴ്സിൻ്റെ സഹകരണത്തോടെ കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ വിജ്ഞാനപ്രദമായ റൊമാൻസിങ് പ്രിൻ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന പരിപാടി ദേശീയ ജനറൽ സെക്രട്ടറി മെഹുൽ എ. ദേശായി ഉദ്ഘാടനം ചെയ്തു.അച്ചടി മേഖലയ്ക്ക് "വ്യവസായം" എന്ന പദവി ലഭിക്കുന്നതിനും ജി.എസ്.ടി. കുറയ്ക്കുന്നതിനും എ.ഐ.എഫ്.എം.പി. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ സഹകരണത്തോടെ അച്ചടി രംഗത്ത് പ്രവർത്തിക്കുന്ന വൻകിട പങ്കാളിത്ത സംരംഭമായ നോർത്ത് മലബാർ ഓഫ്സെറ്റ് പ്രിൻ്റേഴ്സ് കൺസോർഷ്യത്തിൻ്റെ സാരഥികളെ ആദരിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങൾ എന്നിവ സംബന്ധിച്ച് ഷിജു സദൻ, അഭിലാഷ് നാരായണൻ, സിഎംഎ ഷമീറലി എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 250 പേർ പങ്കെടുത്തു.കെ.പി.എ. സംസ്ഥാന പ്രസിഡൻ്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എഫ്.എം.പി. വൈസ് പ്രസിഡൻ്റ് മുജീബ് അഹ്മദ്, കെ.പി.എ. മുൻ പ്രസിഡൻ്റ് പി.എ. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, ട്രഷറർ പി. അശോക് കുമാർ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി.കെ.പി. മുഹമ്മദ് റയീസ്, സെക്രട്ടറി എൻ.ജെ. ജോഷി, ട്രഷറർ ദിലീപ് മൊട്ടമ്മൽ, സാനു പി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.

## Article Content

> **കണ്ണൂർ : **ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിൻ്റേഴ്സിൻ്റെ സഹകരണത്തോടെ കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ വിജ്ഞാനപ്രദമായ റൊമാൻസിങ് പ്രിൻ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന പരിപാടി ദേശീയ ജനറൽ സെക്രട്ടറി മെഹുൽ എ. ദേശായി ഉദ്ഘാടനം ചെയ്തു.അച്ചടി മേഖലയ്ക്ക് "വ്യവസായം" എന്ന പദവി ലഭിക്കുന്നതിനും ജി.എസ്.ടി. കുറയ്ക്കുന്നതിനും എ.ഐ.എഫ്.എം.പി. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ സഹകരണത്തോടെ അച്ചടി രംഗത്ത് പ്രവർത്തിക്കുന്ന വൻകിട പങ്കാളിത്ത സംരംഭമായ നോർത്ത് മലബാർ ഓഫ്സെറ്റ് പ്രിൻ്റേഴ്സ് കൺസോർഷ്യത്തിൻ്റെ സാരഥികളെ ആദരിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങൾ എന്നിവ സംബന്ധിച്ച് ഷിജു സദൻ, അഭിലാഷ് നാരായണൻ, സിഎംഎ ഷമീറലി എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 250 പേർ പങ്കെടുത്തു.കെ.പി.എ. സംസ്ഥാന പ്രസിഡൻ്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എഫ്.എം.പി. വൈസ് പ്രസിഡൻ്റ് മുജീബ് അഹ്മദ്, കെ.പി.എ. മുൻ പ്രസിഡൻ്റ് പി.എ. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, ട്രഷറർ പി. അശോക് കുമാർ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി.കെ.പി. മുഹമ്മദ് റയീസ്, സെക്രട്ടറി എൻ.ജെ. ജോഷി, ട്രഷറർ ദിലീപ് മൊട്ടമ്മൽ, സാനു പി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369215/condectseminar)