---
title: "കെഎസ്ആർടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം മുതല്‍  ആരംഭിക്കും"
english_title: "The KSRTC Swift service will start from this evening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36928/the-ksrtc-swift-service-will-start-from-this-evening"
published_at: "2022-04-11T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625383c4118d7_images (10).jpeg"
keywords: []
---

# കെഎസ്ആർടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം മുതല്‍  ആരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം** : കെഎസ്ആർടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം മുതല്‍ സര്‍വ്വീസ് ആരംഭിക്കും.വൈകുന്നേരം 5.30 മണിക്ക് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെ സര്‍വ്വീസ് ആരംഭിക്കും. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ-സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ​ഗോവിന്ദന്‍ മാസ്റ്റര്‍ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും, വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും.

## Article Content

**തിരുവനന്തപുരം** : കെഎസ്ആർടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്ന് വൈകുന്നേരം മുതല്‍ സര്‍വ്വീസ് ആരംഭിക്കും.വൈകുന്നേരം 5.30 മണിക്ക് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെ സര്‍വ്വീസ് ആരംഭിക്കും. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ-സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ​ഗോവിന്ദന്‍ മാസ്റ്റര്‍ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും, വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും.

ശശി തരൂര്‍ എം.പിയും, മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. 

5.30 മണി മുതല്‍ ബാ​ഗ്ലൂരിലേക്കുള്ള എ.സി. വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.ഏപ്രില്‍ 12 ന് വൈകുന്നേരം 5.30 തിന് ബാ​ഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വ്വീസ് ബാ​ഗ്ലൂരില്‍ വെച്ച്‌ ഫ്ലാ​ഗ് ഓഫ് ചെയ്യും. കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസിലെ ടിക്കറ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാ​ഗ്ലൂര്‍ നിന്ന് കേരള യാത്രയ്ക്കുള്ള മുഴുവന്‍ സീറ്റുകളും ആദ്യദിനം ബുക്കിം​ഗ് ആരംഭിച്ച്‌ മണിയ്ക്കൂറുകള്‍ക്കകം തന്നെ തീര്‍ന്നു. 12,13 തീയതികളില്‍ ബാ​ഗ്ലൂര്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സര്‍വ്വീസുകളുടെ ടിക്കറ്റുകളാണ് പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്.

നിലവില്‍ തിരുവനന്തപുരം – ബാ​ഗ്ലൂര്‍, എറണാകുളം – ബാ​ഗ്ലൂര്‍ ​ഗജരാജ എ.സി സ്ലീപ്പര്‍ 4 സര്‍വ്വീസുകളുടേയും, കോഴിക്കോട്- ബാ​ഗ്ലൂര്‍ 2 സര്‍വ്വീസുകളുടേയും, പത്തനംതിട്ട- ബാ​ഗ്ലൂര്‍ ഒരു സര്‍വ്വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂര്‍, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സര്‍വ്വീസുകളുടേയും ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്‌ആര്‍ടിസി) എന്ന mobile app വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ ബസുകള്‍ക്ക് കര്‍ണ്ണാടകയുടേയും തമിഴ്നാടിന്റേയും പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 13-ാം തീയതിക്ക് മുന്‍പ് തന്നെ ബസുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതുമാണ്.

കെ.എസ്‌.ആര്‍.ടി.സി യുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപീകരിച്ച സ്വതന്ത്ര കമ്ബനിയാണ് കെഎസ്‌ആര്‍ടിസി – സിഫ്റ്റ്. യാത്രികര്‍ക്ക്‌ മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നല്‍കുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട്‌ കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കെഎസ്‌ആര്‍ടിസി – സിഫ്റ്റ് പ്രത്യേകം പരിശീലനം നല്‍കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് ഈ സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നത്.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ അന്തര്‍ സംസ്ഥാന ദീര്‍ഘ ദൂര സര്‍വ്വീസുകളാണ് കെഎസ്‌ആര്‍ടിസി – സിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ്‌ വയ്ക്കുന്നതിന് കൂടുതല്‍ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നല്‍കാനായി ക്രൂവിന്റെ സഹായവും ലഭിക്കും. മെച്ചപ്പെടുത്തിയ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സേവനം എല്ലാ സമയവും ഉറപ്പാക്കുന്ന കെഎസ്‌ആര്‍ടിസി – സിഫ്റ്റ് സര്‍വ്വീസുകളില്‍ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് സര്‍വ്വീസുകള്‍ നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36928/the-ksrtc-swift-service-will-start-from-this-evening)