---
title: "കണ്ണൂരിനെ ചെങ്കടലാക്കി പാർട്ടി കോൺഗ്രസിന്‍റെ സമാപന സമ്മേളനം"
english_title: "Concluding session of the party congress by making Kannur the Red Sea"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36930/concluding-session-of-the-party-congress-by-making-kannur-the-red-sea"
published_at: "2022-04-11T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253859427b92_n37610787216496408424666be75448497e4e1106c00cf7c7406436c3911255dc500654f7591f8f3d8eb7d7.jpg"
keywords: []
---

# കണ്ണൂരിനെ ചെങ്കടലാക്കി പാർട്ടി കോൺഗ്രസിന്‍റെ സമാപന സമ്മേളനം

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂരിനെ ചെങ്കടലാക്കി സിപിഎമ്മിന്‍റെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്‍റെ സമാപന സമ്മേളനം.

## Article Content

**കണ്ണൂര്‍**: കണ്ണൂരിനെ ചെങ്കടലാക്കി സിപിഎമ്മിന്‍റെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്‍റെ സമാപന സമ്മേളനം.

പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പൊളിറ്റ്ബ്യൂറോ പ്രഖ്യാപനത്തോടെയായിരുന്നു സമാപന സെഷന്‍. വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസിനെ അഭിസംബാധന ചെയ്തു.

കേരളം രാജ്യത്തിന് മാതൃകയാണെന്നും കേരള മോഡൽ രാജ്യം മുഴുവൻ അറിയണമെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിൽവർ ലൈനെ എതിർക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. വളണ്ടിയർ മാർച്ചിനൊപ്പം തുറന്ന വാഹനത്തിലെത്തിയ സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കമുള്ള നേതാക്കളെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.

പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തിലെ അത്യപൂര്‍വ അനുഭവമാണ് കണ്ണൂരിലേതെന്ന് അധ്യക്ഷനായ മണിക് സര്‍ക്കാര്‍ പറഞ്ഞു. മുഖമന്ത്രി പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മികച്ച സംഘാടനമാണ് കണ്ടത്. പാര്‍ടി കോണ്‍ഗ്രസ് കൃത്യമായി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ഈ സംഘാടനമികവുകൊണ്ടാണ്. ചുവപ്പുവളന്റിയര്‍മാര്‍ നല്‍കിയ സേവനവും എടുത്തുപറയേണ്ടത്. സാര്‍വദേശീയഗാനത്തോടെ പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36930/concluding-session-of-the-party-congress-by-making-kannur-the-red-sea)