---
title: "എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369348/kelakom"
published_at: "2026-06-30T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4331f4ca43c_1000150249.jpg"
keywords: []
---

# എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കേളകം: ലഹരി എന്ന വിപത്തിനെതിരെ വിദ്യാർത്ഥികളിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എം.ജി.എം. ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ എക്സൈസ് ഓഫീസർ സന്തോഷ് കെ .ജെ . മുഖ്യാതിഥിയായി. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ലഹരി വസ്തുക്കൾ വ്യക്തി ജീവിതത്തെയും കുടുംബത്തെയും എങ്ങനെ തകർക്കുമെന്നും ഈ വിപത്തുകളിൽ നിന്ന് യുവതലമുറ എങ്ങനെ അകന്നു നിൽക്കണം എന്നും ഓഫീസർ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കൈകോർക്കുമെന്ന ലഹരി വിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ വിദ്യാർത്ഥികൾ എടുത്തു.

## Article Content

കേളകം: ലഹരി എന്ന വിപത്തിനെതിരെ വിദ്യാർത്ഥികളിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എം.ജി.എം. ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ എക്സൈസ് ഓഫീസർ സന്തോഷ് കെ .ജെ . മുഖ്യാതിഥിയായി. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ലഹരി വസ്തുക്കൾ വ്യക്തി ജീവിതത്തെയും കുടുംബത്തെയും എങ്ങനെ തകർക്കുമെന്നും ഈ വിപത്തുകളിൽ നിന്ന് യുവതലമുറ എങ്ങനെ അകന്നു നിൽക്കണം എന്നും ഓഫീസർ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കൈകോർക്കുമെന്ന ലഹരി വിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ വിദ്യാർത്ഥികൾ എടുത്തു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഫ് മോബ് ലഹരിയുടെ ഭീകരതയും അത് വരുത്തിവക്കുന്ന വിനകളും ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചത് വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി.

തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ റ്റി.വി . ജോണി പേരാവൂർ എക്സൈസ് ഓഫീസർ ജെയിംസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നടത്തി.സ്കൂൾ ആൻ്റി ഡ്രഗ്സ് കോഡിനേറ്റർ ഷിബിൻ ജോസഫ് സ്വാഗത പ്രസംഗവും സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി .നന്ദി പ്രകാശനവും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369348/kelakom)