---
title: "പ​തി​നേ​ഴു​കാ​രി​യാ​യ  പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ആറു പേർ അറസ്റ്റിൽ"
english_title: "Six arrested in Pocso case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36937/six-arrested-in-pocso-case"
published_at: "2022-04-11T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62538ad3ebee0_Screenshot_2022-04-11-07-23-51-950_com.facebook.katana.jpg"
keywords: []
---

# പ​തി​നേ​ഴു​കാ​രി​യാ​യ  പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ആറു പേർ അറസ്റ്റിൽ

> **Lead Summary:** **തൊ​ടു​പു​ഴ**: പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ആ​റു​പേ​രെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

## Article Content

**തൊ​ടു​പു​ഴ**: പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ആ​റു​പേ​രെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ ജോ​ലി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യെ മ​റ്റു പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി​യ ഇ​ട​നി​ല​ക്കാ​ര​ൻ കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് ബേ​ബി എ​ന്ന് വി​ളി​ക്കു​ന്ന ര​ഘു (51), വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കോ​ടി​ക്കു​ളം പാ​റ​പ്പു​ഴ പി​ണ​ക്കാ​ട്ട് തോ​മ​സ് ചാ​ക്കോ (27), തൊ​ടു​പു​ഴ ടൗ​ണി​ൽ ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം ഭാ​ഗ​ത്ത് പോ​ക്ക​ള​ത്ത് ബി​നു (43), വാ​ഴ​ക്കു​ള​ത്ത് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ ക​ല്ലൂ​ർ​ക്കാ​ട് വെ​ള്ളാ​രം​ക​ല്ല് വാ​ള​ന്പി​ള്ളി​ൽ സ​ജീ​വ് (55), കോ​ട്ട​യം രാ​മ​പു​രം കു​റി​ഞ്ഞി മ​ണി​യാ​ടും​പാ​റ കൊ​ട്ടൂ​ർ ത​ങ്ക​ച്ച​ൻ (56), മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ചേ​ത​ന റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പം മാ​ളി​യേ​ക്ക​ൽ ജോ​ണ്‍സ​ണ്‍ (50) എ​ന്നി​വ​രെ​യാ​ണ് കേ​സു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​താ​നും​പേ​ർ കൂ​ടി കേ​സി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്കു വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ഇ​വി​ടെ ചീ​ട്ടെ​ടു​ക്കു​ന്ന​തി​നാ​യി 19 വ​യ​സെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജ​ന​ന തീ​യ​തി പ്ര​കാ​രം 17 വ​യ​സാ​ണു​ള്ള​തെ​ന്നു ജീ​വ​ന​ക്കാ​ർ​ക്കു വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്കു വി​വ​രം കൈ​മാ​റി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​വും കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യും വ്യ​ക്ത​മാ​യി. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സി.​ജി.​ജിം​പോ​ൾ, സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​ണ്‍കു​ട്ടി​യെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36937/six-arrested-in-pocso-case)