---
title: "പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും."
english_title: "Koothuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369414/koothuparamba"
published_at: "2026-06-30T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a435d3c73168_1000150683.jpg"
keywords: []
---

# പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും.

> **Lead Summary:** കൂത്തുപറമ്പ്: പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും. കൂത്തുപറമ്പ് വരയിടം ചിത്രകലാ വിദ്യാലയത്തിലെ 40ഓളം കുട്ടികളാണ് മൺവര ക്യാമ്പിലൂടെ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

## Article Content

കൂത്തുപറമ്പ്: പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ചിത്രകലാ വിദ്യാർത്ഥികളും. കൂത്തുപറമ്പ് വരയിടം ചിത്രകലാ വിദ്യാലയത്തിലെ 40ഓളം കുട്ടികളാണ് മൺവര ക്യാമ്പിലൂടെ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂർ മുസ്സിരീസ് പാർക്കിലാണ് മൺവര ക്യാമ്പ് സംഘടിപ്പിച്ചത്.. ചിത്രകാരന്മാരായ 40 ഓളം കുട്ടികൾ ചേർന്ന് ക്യാൻവാസിൽ വിവിധ ചിത്രങ്ങൾ ഒരുക്കിയപ്പോൾ ലഹരിക്കെതിരെയുള്ള വലിയ ബോധവത്ക്കരണ സന്ദേശം പിറക്കുകയായിരുന്നു.

കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായാണ് കൂത്തുപറമ്പ് വരയിടം ചിത്രകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ രംഗത്ത് എത്തിയത്. ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂർ മുസ്സിരീസ് പാർക്കിലാണ് മൺവര ക്യാമ്പ് സംഘടിപ്പിച്ചത്. വ്യത്യസ്ഥമായ ക്യാമ്പിലൂടെ പോലീസിന്റെ തുഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു വിദ്യാർത്ഥികൾ. കൂത്തുപറമ്പിൽ നിന്നും നാല്പതോളം കുട്ടി കലാകാരന്മാരും രക്ഷിതാക്കളുമടക്കം 70 പേരാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369414/koothuparamba)