---
title: "ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു"
english_title: "Snehaveedusreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369466/snehaveedusreekandapuram"
published_at: "2026-06-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43833b011e8_1000217442.jpg"
keywords: []
---

# ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം  നടന്നു

> **Lead Summary:** കണ്ണൂർ : ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ്റെ താക്കോൽ കൈമാറ്റം ഷാഫി പറമ്പിൽ നിർവഹിച്ചു. കൊച്ചസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കണ്ണൂർ സർവകലാശാല എൻ.എസ്.എസ്. സൈൽ, ശ്രീകണ്ഠപുരംഎസ്.ഇ.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, കൈതപ്രം വാർഡ് കൗൺസിലർ കെയർ 2020-25 പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് സ്നേഹവീട് ഒരുക്കിയത്.പൊടിക്കളത്തെ ടി.പി. ഭാസ്കരനാണ് വീട് നൽകിയത്. സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും കാരുണ്യപ്രവർത്തനങ്ങളുടെയും കൂട്ടായ്മയിൽ 2024ലാണ് വീടിൻ്റെ നിർമാണം തുടങ്ങിയത്. 8.5 ലക്ഷം ചെലവിലാണ് 650 ചതുരശ്രയടി വീട് ഒരുക്കിയത്. എസ്.ഇ.എസ്. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിലെ കുട്ടികൾ സമ്മാനക്കൂപ്പണിലൂടെ വീടിനായി ഒരു ലക്ഷം രൂപ കണ്ടെത്തി. നാല് ലക്ഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ബാക്കി മുൻ വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വിജിൽ മോഹനന്റെ കൗൺസിലർ കെയർ 2020-25 പദ്ധതിയുടെ നേതൃത്വത്തിലും കണ്ടെത്തി.എസ്.ഇ.എസ്. കോളേജിന്റെ സഹകരണത്തിൽ നിർമിക്കുന്ന ഏഴാമത്തെ വീട് കൂടിയാണിത്.

## Article Content

കണ്ണൂർ : ശ്രീകണ്ഠാപുരം പൊടിക്കളത്ത് നിർമിച്ച സ്നേഹവീടിന്റെ്റെ താക്കോൽ കൈമാറ്റം ഷാഫി പറമ്പിൽ നിർവഹിച്ചു. കൊച്ചസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കണ്ണൂർ സർവകലാശാല എൻ.എസ്.എസ്. സൈൽ, ശ്രീകണ്ഠപുരംഎസ്.ഇ.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, കൈതപ്രം വാർഡ് കൗൺസിലർ കെയർ 2020-25 പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് സ്നേഹവീട് ഒരുക്കിയത്.പൊടിക്കളത്തെ ടി.പി. ഭാസ്കരനാണ് വീട് നൽകിയത്. സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും കാരുണ്യപ്രവർത്തനങ്ങളുടെയും കൂട്ടായ്മയിൽ 2024ലാണ് വീടിൻ്റെ നിർമാണം തുടങ്ങിയത്. 8.5 ലക്ഷം ചെലവിലാണ് 650 ചതുരശ്രയടി വീട് ഒരുക്കിയത്. എസ്.ഇ.എസ്. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിലെ കുട്ടികൾ സമ്മാനക്കൂപ്പണിലൂടെ വീടിനായി ഒരു ലക്ഷം രൂപ കണ്ടെത്തി. നാല് ലക്ഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ബാക്കി മുൻ വാർഡ് കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വിജിൽ മോഹനന്റെ കൗൺസിലർ കെയർ 2020-25 പദ്ധതിയുടെ നേതൃത്വത്തിലും കണ്ടെത്തി.എസ്.ഇ.എസ്. കോളേജിന്റെ സഹകരണത്തിൽ നിർമിക്കുന്ന ഏഴാമത്തെ വീട് കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369466/snehaveedusreekandapuram)