---
title: "ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി"
english_title: "Karshakasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369501/karshakasabha"
published_at: "2026-06-30T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4393e980fc6_1000217461.jpg"
keywords: []
---

# ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് കേളകത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

> **Lead Summary:** **കേളകം: **സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കേളകത്ത് നടത്തി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ,ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കേളകത്ത് നടത്തിയ കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും കേളകം ക്ഷീരവികസ‌ന ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ പൊരുമത്തറ ഉൽഘാടനം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത രാജു വാ ത്യാട്ട് അദ്യക്ഷത വഹിച്ചു.പി. അശ്വിനി വിള ഇൻഷൂറൻസ് സംബന്ധിച്ച് ക്ലാസെടുത്തു.സ്റ്റാൻഡിങ് കമ്മിറ്റി അദ്യക്ഷന്മാരായ ഷിജി സുരേന്ദ്രൻ, പി.എ.അബ്ദുൽ സെലാം, പഞ്ചായത്തംഗം ജോർജ്കുട്ടി താന്നിവേലിൽ , ആത്മ പ്രതിനിധികളായ കാവ്യ ബാബു ,കെ.എസ്. രാജീവൻ ,കെ.എം. അബ്ദുൽ അസീസ്, കൃഷി ഓഫീസർ ജിഷ മോൾ,കൃഷി അസിസ്റ്റൻ്റ്ഒ.സി.ലീല എന്നിവർ സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

## Article Content

**കേളകം: **സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കേളകത്ത് നടത്തി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ,ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കേളകത്ത് നടത്തിയ കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും കേളകം ക്ഷീരവികസ‌ന ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ പൊരുമത്തറ ഉൽഘാടനം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത രാജു വാ ത്യാട്ട് അദ്യക്ഷത വഹിച്ചു.പി. അശ്വിനി വിള ഇൻഷൂറൻസ് സംബന്ധിച്ച് ക്ലാസെടുത്തു.സ്റ്റാൻഡിങ് കമ്മിറ്റി അദ്യക്ഷന്മാരായ ഷിജി സുരേന്ദ്രൻ, പി.എ.അബ്ദുൽ സെലാം, പഞ്ചായത്തംഗം ജോർജ്കുട്ടി താന്നിവേലിൽ , ആത്മ പ്രതിനിധികളായ കാവ്യ ബാബു ,കെ.എസ്. രാജീവൻ ,കെ.എം. അബ്ദുൽ അസീസ്, കൃഷി ഓഫീസർ ജിഷ മോൾ,കൃഷി അസിസ്റ്റൻ്റ്ഒ.സി.ലീല എന്നിവർ സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369501/karshakasabha)