---
title: "പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി"
english_title: "Three members of a family were found dead in Palarivattom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36952/three-members-of-a-family-were-found-dead-in-palarivattom"
published_at: "2022-04-11T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62539e373f4fb_death.jpg"
keywords: []
---

# പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊച്ചി**: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൊച്ചി**: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലും ഒരാളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ കുട്ടികളാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ചനിലയിലും രജിതയെ വിഷം കഴിച്ചനിലയിലുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36952/three-members-of-a-family-were-found-dead-in-palarivattom)