---
title: "ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369690/rain"
published_at: "2026-07-01T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bfe602092_images_(1).jpeg"
keywords: []
---

# ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍ നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍ നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല.

തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (Indian Ocean Dipole - IOD) ഇപ്പോള്‍ ന്യൂട്രല്‍ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369690/rain)