---
title: "തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്"
english_title: "Car and bike crashed after falling off the coastal road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369794/car-and-bike-crashed-after-falling-off-the-coastal-road"
published_at: "2026-07-01T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45111d0dd3e_image_(3).png"
keywords: []
---

# തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** കാസർകോട്: തീരദേശപാതയിൽ കനത്ത മഴയെത്തുടർന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വൻ അപകടം. കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയിൽ മേൽപറമ്പ് ചളിയംകോടാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ കുന്ന് ഇടിഞ്ഞു വീണത്. പാതയിലൂടെ കടന്നുപോവുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

## Article Content

കാസർകോട്: തീരദേശപാതയിൽ കനത്ത മഴയെത്തുടർന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വൻ അപകടം. കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയിൽ മേൽപറമ്പ് ചളിയംകോടാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ കുന്ന് ഇടിഞ്ഞു വീണത്. പാതയിലൂടെ കടന്നുപോവുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

കനത്ത മഴ തുടരുന്നതിനിടയിലാണ് വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞു പതിച്ചത്. ഈ സമയം റോഡിലൂടെ വരികയായിരുന്ന കാറും ബൈക്കും പൂർണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. യാത്രക്കാർ അതിവേഗം വാഹനങ്ങളിൽ നിന്നും പുറത്തേക്ക് മാറിയതിനാലും മൺതിട്ടയുടെ വലിയൊരു ഭാഗം വീഴാതിരുന്നതിനാലും മാത്രമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369794/car-and-bike-crashed-after-falling-off-the-coastal-road)