---
title: "ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369834/kelakom"
published_at: "2026-07-02T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45c22f88bb0_1000153725.jpg"
keywords: []
---

# ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

> **Lead Summary:** കേളകം:ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിക്കാതെ അധികൃതരുടെ നിസ്സംഗതക്കെതിരെ നാട്ടുകാർ.ആറളം ഫാമിലെ കാട്ടാനകളെ ഭയന്ന് കേളകം ബാവലി പ്പുഴക്കരയിൽ തമ്പടിക്കുന്ന ആദിവാസി കുടുംബങ്ങളെയാണ് കനത്ത മഴയിൽ പുഴയിലെ ജലവിതാനം ഉയർന്ന് തുടങ്ങിയിട്ടും മാറ്റിത്താമസിപ്പിക്കാതെ ഗ്രാമപഞ്ചായത്ത്, വില്ലേജ് ,പോലീസ് അധികൃതരുടെ നിസ്സംഗത തുടരുന്നത്.

## Article Content

കേളകം:ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിക്കാതെ അധികൃതരുടെ നിസ്സംഗതക്കെതിരെ നാട്ടുകാർ.ആറളം ഫാമിലെ കാട്ടാനകളെ ഭയന്ന് കേളകം ബാവലി പ്പുഴക്കരയിൽ തമ്പടിക്കുന്ന ആദിവാസി കുടുംബങ്ങളെയാണ് കനത്ത മഴയിൽ പുഴയിലെ ജലവിതാനം ഉയർന്ന് തുടങ്ങിയിട്ടും മാറ്റിത്താമസിപ്പിക്കാതെ ഗ്രാമപഞ്ചായത്ത്, വില്ലേജ് ,പോലീസ് അധികൃതരുടെ നിസ്സംഗത തുടരുന്നത്.

കടുവയും ,പുലികളും മലയിറങ്ങിയെത്തുന്ന കേളകം ബാവലി പ്പുഴക്കരയിലാണ് ആറളം പുനരധിവാസ മേഖലയിലെ നിരവധി ആദിവാസി കുടുംബങ്ങൾ താവളമാക്കിയത്.മഴ കനത്തതോടെ വനത്തിൽ ഉരുൾപൊട്ടലുണ്ടായാൽ പുഴയോരത്ത് കുടിൽ കെട്ടി താമസിക്കുന്നവരുടെ ജീവന് ഭീഷണിയായതിനാൽ എത്രയും വേഗം പുഴയോര വാസികളെ സംരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കേളകം - അടക്കാത്തോട് പഴയ കമ്പിപ്പാലത്തിന് സമീപമാണ് വിവിധ ഉന്നതികളിൽ നിന്നെത്തിയ കുടുംബങ്ങൾ മാസങ്ങളായി താവളമാക്കിയത്. നിലവിൽ ഇവർ താവളമാക്കിയ ബാവലി പുഴയോരത്ത് ജനവാസ കേന്ദ്രങ്ങളിലും കടുവ, പുലി, കാട്ട് പന്നി തുടങ്ങി വന്യജീവികളുടെ വിഹാരമാണ്. യാതൊരു സുരക്ഷയും ഇല്ലാതെ ഈ പുഴയരികിലാണ് ഇവർകഴിച്ചുകൂട്ടുന്നത്. വന്യമൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന ഈ പ്രദേശത്ത് വലിയ ഒരു ദുരന്തമാണ് പതിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369834/kelakom)