---
title: "സംസ്ഥാനത്ത്  കുതിച്ചുയർന്ന് സ്വർണവില"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369887/goldrate"
published_at: "2026-07-02T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46012f4aeab_images_(2).jpeg"
keywords: []
---

# സംസ്ഥാനത്ത്  കുതിച്ചുയർന്ന് സ്വർണവില

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,05,440 രൂപയുമായി വില.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,05,440 രൂപയുമായി വില.

ഇന്നലെ രണ്ട് തവണയാണ് സ്വ‍‌ർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വ‌‍‍‌ർധനവിന് ശേഷം ഇന്നലെ വൈകീട്ട് ​ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വ‍‌ർധിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് 2200 രൂപയുടെ വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369887/goldrate)