---
title: "കുതിപ്പു തുടര്‍ന്ന് ഇന്ധന വില; പെട്രോളിന് 105 രൂപ കടന്നു"
english_title: "petrol price india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3699/petrol-price-india"
published_at: "2021-10-06T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d0787ed60b_petro.jpg"
keywords: []
---

# കുതിപ്പു തുടര്‍ന്ന് ഇന്ധന വില; പെട്രോളിന് 105 രൂപ കടന്നു

> **Lead Summary:** തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി.

## Article Content

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 12 പൈസയും, ഡീസലിന് 96 രൂപ 41 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഡീസലിന് 2.97 രൂപയും, പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3699/petrol-price-india)