---
title: "കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370159/heavyrain"
published_at: "2026-07-03T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47743282f26_1000218205.jpg"
keywords: []
---

# കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്ത് കാനംവയൽ ഉന്നതിയിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.കുണ്ടയം കോടൻ സോമന്റെ വീടിന്റെ പുറകിലെ തിട്ടയിൽ നിന്നാണ് കല്ല് ഉരുണ്ടുവീണത്. ഇതോടെ വീടിന്റെ പിൻഭാഗത്തെ ചുമർ തകരുകയും ഭിത്തിയിൽ വലിയ വിള്ളൽ രൂപപ്പെടുകയും ചെയ്തു.സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. പ്രദേശത്ത് തുടർച്ചയായി മഴ തുടരുന്നതിനാൽ കൂടുതൽ അപകടസാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്ത് കാനംവയൽ ഉന്നതിയിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.കുണ്ടയം കോടൻ സോമന്റെ വീടിന്റെ പുറകിലെ തിട്ടയിൽ നിന്നാണ് കല്ല് ഉരുണ്ടുവീണത്. ഇതോടെ വീടിന്റെ പിൻഭാഗത്തെ ചുമർ തകരുകയും ഭിത്തിയിൽ വലിയ വിള്ളൽ രൂപപ്പെടുകയും ചെയ്തു.സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. പ്രദേശത്ത് തുടർച്ചയായി മഴ തുടരുന്നതിനാൽ കൂടുതൽ അപകടസാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370159/heavyrain)