---
title: "നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍"
english_title: "Neetugreexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370173/neetugreexam"
published_at: "2026-07-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477cdb68231_1000218227.jpg"
keywords: []
---

# നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

> **Lead Summary:** **കൊച്ചി: **യു.ജി.സി നെറ്റ് ചോദ്യപേപ്പര്‍ വിവാദത്തിന് പിന്നാലെ നീറ്റ് യൂ ജി പുന പരീക്ഷയിലും എന്‍ടിഎയ്ക്ക് ഗുരുതര പിഴവ്. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കണ്ടെത്തിയത്. ഇതിനിടെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളില്‍ പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കാന്‍ ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.ജൂണ്‍ ഇരുപത്തിയൊന്നിന് നടന്ന നീറ്റ് യൂ ജി പുന പരീക്ഷയിലാണ് എന്‍ടിഎയുടെ വീഴ്ച ആവര്‍ത്തിച്ചത്. ഫിസിക്‌സ് ചോദ്യപേപ്പറില്‍ രണ്ട് ചോദ്യങ്ങളിലാണ് പിഴവ്.ഓപ്ഷനുകളില്‍ ശരിയുത്തരമില്ലാത്തതിനാല്‍ വെര്‍ണിയര്‍ കാലിപ്പേഴ്‌സുമായി ബന്ധപ്പെട്ട ചോദ്യം എന്‍ടിഎ റദ്ദാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 4 മാര്‍ക്ക് ബോണസായി നല്‍കുമെന്ന് എന്‍ടിഎ അറിയിച്ചു.വൈദ്യുതകാന്തിക തരംഗങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണുള്ളത്. ഇതില്‍ ഏത് ഉത്തരം എഴുതിയാലും ശരിയായി പരിഗണിക്കും.അതിനിടെ യുജിസി നെറ്റ് ചോാദ്യപേപ്പറിലെ പിഴവില്‍ അസാധാരണമായൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എന്‍ടിഎയുടെ വാദം.പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.അതേസമയം പ്രവേശന പരീക്ഷകളില്‍ അടിമുടി മാറ്റത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതി ശിപാര്‍ശ ചെയ്തു. നീറ്റിലും ജെ.ഇ.ഇയിലും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കുക എന്നതാണ് പ്രധാന നിര്‍ദേശം. പരീക്ഷകള്‍ എന്‍.സി.ഇ.ആര്‍.ടി സിലബസുമായി കൂടുതല്‍ സംയോജിപ്പിക്കുക, പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ഒന്നിലധികം അവസരം നല്‍കുക, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുക തുടങ്ങിയവയാണ് മറ്റ് ശിപാര്‍ശകള്‍.

## Article Content

**കൊച്ചി: **യു.ജി.സി നെറ്റ് ചോദ്യപേപ്പര്‍ വിവാദത്തിന് പിന്നാലെ നീറ്റ് യൂ ജി പുന പരീക്ഷയിലും എന്‍ടിഎയ്ക്ക് ഗുരുതര പിഴവ്. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് തെറ്റുകള്‍ കണ്ടെത്തിയത്. ഇതിനിടെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളില്‍ പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കാന്‍ ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.ജൂണ്‍ ഇരുപത്തിയൊന്നിന് നടന്ന നീറ്റ് യൂ ജി പുന പരീക്ഷയിലാണ് എന്‍ടിഎയുടെ വീഴ്ച ആവര്‍ത്തിച്ചത്. ഫിസിക്‌സ് ചോദ്യപേപ്പറില്‍ രണ്ട് ചോദ്യങ്ങളിലാണ് പിഴവ്.ഓപ്ഷനുകളില്‍ ശരിയുത്തരമില്ലാത്തതിനാല്‍ വെര്‍ണിയര്‍ കാലിപ്പേഴ്‌സുമായി ബന്ധപ്പെട്ട ചോദ്യം എന്‍ടിഎ റദ്ദാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 4 മാര്‍ക്ക് ബോണസായി നല്‍കുമെന്ന് എന്‍ടിഎ അറിയിച്ചു.വൈദ്യുതകാന്തിക തരംഗങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണുള്ളത്. ഇതില്‍ ഏത് ഉത്തരം എഴുതിയാലും ശരിയായി പരിഗണിക്കും.അതിനിടെ യുജിസി നെറ്റ് ചോാദ്യപേപ്പറിലെ പിഴവില്‍ അസാധാരണമായൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എന്‍ടിഎയുടെ വാദം.പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.അതേസമയം പ്രവേശന പരീക്ഷകളില്‍ അടിമുടി മാറ്റത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതി ശിപാര്‍ശ ചെയ്തു. നീറ്റിലും ജെ.ഇ.ഇയിലും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന് 50 ശതമാനം വെയിറ്റേജ് നല്‍കുക എന്നതാണ് പ്രധാന നിര്‍ദേശം. പരീക്ഷകള്‍ എന്‍.സി.ഇ.ആര്‍.ടി സിലബസുമായി കൂടുതല്‍ സംയോജിപ്പിക്കുക, പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ഒന്നിലധികം അവസരം നല്‍കുക, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുക തുടങ്ങിയവയാണ് മറ്റ് ശിപാര്‍ശകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370173/neetugreexam)