---
title: "കാക്കയങ്ങാട്  കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി"
english_title: "Vishu marketing fair kicks off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37029/vishu-marketing-fair-kicks-off"
published_at: "2022-04-11T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254014ced6e3_Picsart_22-04-11_15-51-07-539.jpg"
keywords: []
---

# കാക്കയങ്ങാട്  കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി

> **Lead Summary:** കാക്കയങ്ങാട്: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി.വിഷരഹിത പച്ചക്കറികളും കുടുംബശ്രീ ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിഷു വിപണ മേള വഴി വില്‍പ്പന നടത്തും.

## Article Content

കാക്കയങ്ങാട്: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി.വിഷരഹിത പച്ചക്കറികളും കുടുംബശ്രീ ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിഷു വിപണ മേള വഴി വില്‍പ്പന നടത്തും.

വിപണന മേള കാക്കയങ്ങാടില്‍ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ വി.വി വിനോദിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി.കെ ചന്ദ്രന്‍, എ.വനജ, കെ.വി ബിന്ദു, സജിത അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. മേള 13 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37029/vishu-marketing-fair-kicks-off)