---
title: "പയ്യന്നൂർ നഗരസഭ ഹരിതകർമ്മസേന പ്രവർത്തകർക്ക് ശുചിത്വോപകരണങ്ങളും, യൂണിഫോമും വിതരണം ചെയ്തു"
english_title: "Haritha Karmasena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37031/haritha-karmasena"
published_at: "2022-04-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f30f2cf27_Picsart_22-04-11_14-50-46-750.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ ഹരിതകർമ്മസേന പ്രവർത്തകർക്ക് ശുചിത്വോപകരണങ്ങളും, യൂണിഫോമും വിതരണം ചെയ്തു

> **Lead Summary:** പയ്യന്നൂർ നഗരസഭ ഹരിത കർമ്മസേന പ്രവർത്തകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി യൂനിഫോം, ഗ്ലൗസ്, മാലിന്യശേഖരണ കവർ എന്നിവ വിതരണം ചെയ്തു.

## Article Content

പയ്യന്നൂർ നഗരസഭ ഹരിത കർമ്മസേന പ്രവർത്തകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി യൂനിഫോം, ഗ്ലൗസ്, മാലിന്യശേഖരണ കവർ എന്നിവ വിതരണം ചെയ്തു.

വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ വി.വി.സജിത, വി.ബാലൻ, ടി.വിശ്വനാഥൻ, ടി.പി.സെമീറ കൗൺസിലർമാരായ കെ.ബാലൻ, പി.വി.സുഭാഷ്, അത്തായി പത്മിനി, ഗൗരി എം., ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ ഹരി പുതിയില്ലത്ത്, ലതീഷ്, ബിനില, ഹരിത സേന പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37031/haritha-karmasena)