---
title: "മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും"
english_title: "monson mavunkal bail considered today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3704/monson-mavunkal-bail-considered-today"
published_at: "2021-10-06T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d1083409ee_Monson_Mavunkal.jpg"
keywords: []
---

# മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐ ജി സ്പര്‍ജന്‍കുമാറിന്‍്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്യും.

## Article Content

പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐ ജി സ്പര്‍ജന്‍കുമാറിന്‍്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്യും.

അതേസമയം, മോന്‍സന്‍്റെ കടലാസ് കമ്ബനികളിലെ പങ്കാളികളെ തിരിച്ചറിഞ്ഞു.ഇവരെ ചോദ്യം ചെയ്യും. കലിംഗ കല്യാണ്‍ ഉള്‍പ്പടെയുള്ള കടലാസ് കമ്ബനികളെയാണ് മോന്‍സന്‍ തട്ടിപ്പിന് മറയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോന്‍സന്‍ ഭൂമി ഇടപാടിനായി തന്‍റെ ജീവനക്കാരായ 4 പേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോന്‍സനെ കോടതി ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോന്‍സനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3704/monson-mavunkal-bail-considered-today)