---
title: "മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370478/kannur"
published_at: "2026-07-04T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a490871d78e7_1000158124.jpg"
keywords: []
---

# മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം

> **Lead Summary:** കണ്ണൂർ ::മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം. പരിയാരം മെഡിക്കൽ കോളേജിൽ ചെയർമാനും ജനറൽ സെക്രട്ടറിയുമുൾപ്പെടെ 5 മേജർ സീറ്റിൽ കെ എസ് യു - എം എസ് എഫ് മുന്നണിക്ക് വിജയം.

## Article Content

കണ്ണൂർ ::മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം. പരിയാരം മെഡിക്കൽ കോളേജിൽ ചെയർമാനും ജനറൽ സെക്രട്ടറിയുമുൾപ്പെടെ 5 മേജർ സീറ്റിൽ കെ എസ് യു - എം എസ് എഫ് മുന്നണിക്ക് വിജയം.

പരിയാരം ദന്തൽ മെഡിക്കൽ കോളേജിൽ ചരിത്രത്തിൽ ആദ്യമായി ഫൈൻ ആർട്സ് ഒഴികെ മുഴുവൻ മേജർ സീറ്റിലും വിജയിച്ച് കെ എസ് യു മുന്നണി എസ് എഫ് ഐ യിൽ നിന്നും യൂണിയൻ പിടിച്ചെടുത്തു.

പാലയാട് എസ് ഐ എം ഇ ടി നഴ്സിംഗ് കോളേജിലും തളിപ്പറമ്പ് നാടുകാണി നഴ്സിംഗ് കോളേജിലും ചരിത്രത്തിൽ ആദ്യമായി കെ എസ് യു വിന്റെ വിദ്യാർത്ഥി പ്രതിനിധികൾ വിജയിച്ചു.നാടുകാണിയിൽ ജനറൽ സെക്രട്ടറിയായി ഫിദ സജിത്തും പാലയാട് ഫൈൻ ആർട്സ് സെക്രട്ടറിയായി റിയ ബിജുവും വിജയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370478/kannur)