---
title: "മലയാളം ടീച്ചർ പി എസ് സി അഭിമുഖം"
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370520/walk-in-interview"
published_at: "2026-07-05T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49ac1d921b4_images_(67).jpeg"
keywords: []
---

# മലയാളം ടീച്ചർ പി എസ് സി അഭിമുഖം

> **Lead Summary:** കണ്ണൂർ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം ഹൈസ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 601/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 നവംബർ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 10, 29, 30, 31 തീയ്യതികളിൽ പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

## Article Content

കണ്ണൂർ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം ഹൈസ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 601/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 നവംബർ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 10, 29, 30, 31 തീയ്യതികളിൽ പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസ്സേജ് എന്നിവ ഇതുസംബന്ധിച്ച് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം,

വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റെല്ലാ അസ്സൽ പ്രമാണങ്ങളും, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖ ദിവസം കൃത്യസമയത്ത് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370520/walk-in-interview)