---
title: "ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370559/peravoor"
published_at: "2026-07-05T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49eb925715f_1000158741.jpg"
keywords: []
---

# ഡോ ടി.ജി. മാനോജ് കുമാറിന്റെ 'ഗ്ലോറിഫൈഡ് ലൈസ്' കഥാസമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** ​പേരാവൂർ: ഡോ. ടി. ജി. മനോജ് കുമാറിന്റെ പുതിയ കഥാസമാഹാരമായ 'ഗ്ലോറിഫൈഡ് ലൈസ്' പ്രകാശനം ചെയ്തു. പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, പ്രശസ്ത എഴുത്തുകാരനും വയലാർ - കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ യു. കെ. കുമാരൻ എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് ഒരു നാടിന്റെ സാംസ്കാരിക കൂട്ടായ്മയായി മാറി.

## Article Content

​പേരാവൂർ: ഡോ. ടി. ജി. മനോജ് കുമാറിന്റെ പുതിയ കഥാസമാഹാരമായ 'ഗ്ലോറിഫൈഡ് ലൈസ്' പ്രകാശനം ചെയ്തു. പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, പ്രശസ്ത എഴുത്തുകാരനും വയലാർ - കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ യു. കെ. കുമാരൻ എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് ഒരു നാടിന്റെ സാംസ്കാരിക കൂട്ടായ്മയായി മാറി.

​സിബിച്ചൻ കെ. ജോബ് (എഴുത്തുകാരൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊണ്ടിയിൽ വായനശാല & പബ്ലിക് ലൈബ്രറി സെക്രട്ടറി ബാബു പി. ജെ. സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ  രഞ്ജിത്ത് മർക്കോസ് പുസ്തക പരിചയം നടത്തി. ഫാദർ മാത്യു തെക്കേമുറി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.

​സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ  ഓ. മാത്യു, രമേശൻ വട്ടിയറ, ജോസഫ് മാസ്റ്റർ, രഞ്ജിത്ത് കമൽ, എൽ. ആർ. ഷാജി, രാമചന്ദ്രൻ കടമ്പേരി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ കാലത്തിന്റെ വായനാനുഭവങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഡോ. ടി. ജി. മനോജ് കുമാറിന്റെ കഥകളെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370559/peravoor)