---
title: "ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്"
english_title: "Noticeagainstnotice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370600/noticeagainstnotice"
published_at: "2026-07-05T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a1d51010bf_1000218683.jpg"
keywords: []
---

# ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

> **Lead Summary:** > **കൊച്ചി: **മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്. ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ ആണ് നോട്ടീസ്. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി പിൻവലിക്കാനും നിർദ്ദേശം നൽകി. ഏഴു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനും നോട്ടീസിൽ ആവശ്യപ്പെട്ടു.“ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ കാര്യത്തിൽ മെറ്റയെ വിളിച്ചുവരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു” എന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ജിയോ സിനിമ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ പരാതിയെ തുടർന്നാണ് നടപടി. സിനിമകളും വെബ് സീരിസുകളും ഉൾപ്പെടെയുള്ള പൈറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഐടി നിയമപ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും പൈറസി തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് നിർദേശിച്ചു.

## Article Content

> **കൊച്ചി: **മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്. ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ ആണ് നോട്ടീസ്. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി പിൻവലിക്കാനും നിർദ്ദേശം നൽകി. ഏഴു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനും നോട്ടീസിൽ ആവശ്യപ്പെട്ടു.“ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ കാര്യത്തിൽ മെറ്റയെ വിളിച്ചുവരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു” എന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ജിയോ സിനിമ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ പരാതിയെ തുടർന്നാണ് നടപടി. സിനിമകളും വെബ് സീരിസുകളും ഉൾപ്പെടെയുള്ള പൈറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഐടി നിയമപ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും പൈറസി തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370600/noticeagainstnotice)