---
title: "കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും"
english_title: "Kelakamlionsclub"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370607/kelakamlionsclub"
published_at: "2026-07-05T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a2d46736c1_1000218704.jpg"
keywords: []
---

# കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

> **Lead Summary:** **കേളകം : **കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് നടത്തുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ബിനു സി ആന്റണി,കെ.സി മാത്യു,റിജോ ചാക്കോ,പി.ജെ രജീഷ്,ഡിപിൻ ബെന്നി എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ ആഭിമുഖ്യത്തിൽ കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ മുഖ്യ സാമ്പത്തിക സഹായത്തോടെയും മറ്റ് സന്നധ സംഘടനകളുടെ സഹായത്തോടെ നിർധന കുടുംബങ്ങൾക്ക് 2026 ൽ നിർമ്മിച്ച് നൽകുന്ന ഏഴു വീടുകളിൽ പണി പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനമാണ് തിങ്കളാഴ്ച നടത്തുക.കല്ലുമുതിരക്കുന്ന്,കൊളക്കാട്,കൊട്ടിയൂർ എന്നിവടങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനമാണ് നടത്തുക.പിഎംജെഎഫ് ചീഫ് അഢീഷണൽ ക്യാമ്പിനറ്റ് ട്രഷറർ ഷാജി ജോസഫ് താക്കോൽദാനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പുതിയ ലയൺസ് ക്ലബ്ബ് പ്രസിഡന്റായി ബിനു സി ആന്റണിയും സെക്രട്ടറിയായി കെ സി മാത്യവും ട്രഷർ ആയി രജീഷും ചുമതലയേൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

## Article Content

**കേളകം : **കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് നടത്തുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ബിനു സി ആന്റണി,കെ.സി മാത്യു,റിജോ ചാക്കോ,പി.ജെ രജീഷ്,ഡിപിൻ ബെന്നി എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ ആഭിമുഖ്യത്തിൽ കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ മുഖ്യ സാമ്പത്തിക സഹായത്തോടെയും മറ്റ് സന്നധ സംഘടനകളുടെ സഹായത്തോടെ നിർധന കുടുംബങ്ങൾക്ക് 2026 ൽ നിർമ്മിച്ച് നൽകുന്ന ഏഴു വീടുകളിൽ പണി പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനമാണ് തിങ്കളാഴ്ച നടത്തുക.കല്ലുമുതിരക്കുന്ന്,കൊളക്കാട്,കൊട്ടിയൂർ എന്നിവടങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനമാണ് നടത്തുക.പിഎംജെഎഫ് ചീഫ് അഢീഷണൽ ക്യാമ്പിനറ്റ് ട്രഷറർ ഷാജി ജോസഫ് താക്കോൽദാനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പുതിയ ലയൺസ് ക്ലബ്ബ് പ്രസിഡന്റായി ബിനു സി ആന്റണിയും സെക്രട്ടറിയായി കെ സി മാത്യവും ട്രഷർ ആയി രജീഷും ചുമതലയേൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370607/kelakamlionsclub)