---
title: "മലയോരത്തെ കൃഷി നാശത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കണം: കർഷക കോൺഗ്രസ്"
english_title: "Agrarian Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37062/agrarian-congress"
published_at: "2022-04-11T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625407bddcdaa_Picsart_22-04-11_16-19-09-458.jpg"
keywords: []
---

# മലയോരത്തെ കൃഷി നാശത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കണം: കർഷക കോൺഗ്രസ്

> **Lead Summary:**  മലയോരത്ത് ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം സംഭവിച്ചസ്ഥലങ്ങൾ കർഷകകോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. 

## Article Content

 മലയോരത്ത് ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം സംഭവിച്ചസ്ഥലങ്ങൾ കർഷകകോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. 

റബർ തെങ്ങ് കവുങ്ങ് കശുമാവ് വാഴ തുടങ്ങി ഒരു പുരയിടത്തിൽ എന്തൊക്കെയുണ്ടോ അതെല്ലാം ചുഴലിക്കാറ്റിൽ നശിച്ചു . കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. 

കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാരിൻറെ ഇന്നത്തെ നിയമവ്യവസ്ഥയനുസരിച്ച് വളരെ തുച്ഛമായ തുക മാത്രമേ കിട്ടിയുള്ളൂ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുകയും കർഷകരുടെ കൃഷികൾ സർക്കാർ ചെലവിൽ പൂർണ്ണമായും ഇൻഷ്വർ ചെയ്യുവാനും തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു .

ഇപ്പോഴത്തെ പ്രകൃതിക്ഷോഭത്താൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് യഥാർത്ഥത്തിൽ ഉണ്ടായ നഷ്ടം കണക്കാക്കി പ്രത്യേക പാക്കേജ് ഉണ്ടാക്കി കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ജോസ് പൂമലയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ തുണ്ടത്തിൽ സോമൻ കീഴ്പ്പള്ളി ജയിംസ് പുളിയാനിത്തോട്ടം എന്നിവർ സ്ഥലം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37062/agrarian-congress)