---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370655/apply-now"
published_at: "2026-07-06T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ae95662ef9_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം : ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതാണ്.

## Article Content

തിരുവനന്തപുരം : ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതാണ്.

അർഹരായ ആളുകളിലേക്ക് ഈ വിവരം എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്:

* രോഗിയുടെ അപേക്ഷ (വെള്ളക്കടലാസിൽ തയ്യാറാക്കിയത്)

* മെഡിക്കൽ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)

* ആധാർ കാർഡിന്റെ പകർപ്പ്

* റേഷൻ കാർഡിന്റെ പകർപ്പ്

* ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനായി)

*നമ്മുടെ ചുറ്റുമുള്ള നിർധനരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ രോഗികളിലേക്ക് ഈ വിവരം എത്തിച്ചു നൽകുക*

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370655/apply-now)