---
title: "സമർഥരായ പട്ടികജാതി വിദ്യാർഥികൾക്കുള്ള ശ്രേഷ്ഠ നെറ്റ്സ് പരീക്ഷ മേയ് 7ന്"
english_title: "Residential Education for Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37067/residential-education-for-students"
published_at: "2022-04-11T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254110e27ca7_a595491c-a166-11ec-81a8-ec23f1b624be_1647022374520_1647243655873.jpg"
keywords: []
---

# സമർഥരായ പട്ടികജാതി വിദ്യാർഥികൾക്കുള്ള ശ്രേഷ്ഠ നെറ്റ്സ് പരീക്ഷ മേയ് 7ന്

> **Lead Summary:** കോഴിക്കോട് : പാവപ്പെട്ട സമർഥരായ പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ‘ശ്രേഷ്ഠ'.

## Article Content

കോഴിക്കോട് : പാവപ്പെട്ട സമർഥരായ പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ‘ശ്രേഷ്ഠ'.

ഈ പദ്ധതി പ്രകാരം 9, 11 ക്ലാസുകളിലേക്ക് മൂവായിരത്തോളം കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് SHRESHTA (NETS) 2022 എന്ന പരീക്ഷ മേയ് ഏഴിന് 2 മുതൽ 5 വരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 78 കേന്ദ്രങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും.

രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. 2021–22ൽ 8, 10 ക്ലാസ് ജയിച്ചവരോ ഇപ്പോൾ പരീക്ഷയെഴുതുന്നവരോ ആയിരിക്കണം അപേക്ഷകർ.

ജനനത്തീയതി: 9ലേക്ക് അപേക്ഷിക്കുന്നവർ– 2006 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31നും ഉള്ളിൽ. 11ലേക്ക് അപേക്ഷിക്കുന്നവർ– 2004 ഏപ്രിൽ ഒന്നിനും 2008 മാർച്ച് 31നും ഉള്ളിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37067/residential-education-for-students)