---
title: "44-ാം മൈൽ റോഡിന് പ്രതീക്ഷ നൽകി സണ്ണി ജോസഫ്"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370679/sunnyjoseph"
published_at: "2026-07-06T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b1d2a452e3_1000159717.jpg"
keywords: []
---

# 44-ാം മൈൽ റോഡിന് പ്രതീക്ഷ നൽകി സണ്ണി ജോസഫ്

> **Lead Summary:** ചുങ്കക്കുന്ന്: മലയോര ജനതയുടെ ചിരകാല സ്വപ്നമായ 44-ാം മൈൽ റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ചുങ്കക്കുന്ന്: മലയോര ജനതയുടെ ചിരകാല സ്വപ്നമായ 44-ാം മൈൽ റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രാക്ലേശം പരിഹരിക്കാൻ സഹായകമായ 44-ാം മൈൽ റോഡ് പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ചുങ്കക്കുന്നിലെത്തിയ സണ്ണി ജോസഫിന് ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. ഫൊറോന വികാരി ഫാ. ബിജു മാവറ പൊന്നാട അണിയിച്ച് ആദരിച്ചു. മലയോര മേഖലയുടെ വികസനത്തിൽ മന്ത്രിയുടെ പുതിയ ചുമതല നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജെയ്‌മോൻ കളപ്പുരയിൽ സ്വാഗതം ആശംസിച്ചു. ലിസ്സി കണ്ണന്താനം, ലിസ്സി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. റോയ് നമ്പുടാകം നന്ദി പറഞ്ഞു.

അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റി പൂതക്കുഴിയിൽ, കൈക്കാരന്മാരായ പോൾ ചീരംവേലിൽ, വിൻസെന്റ് വാഹാനിയിൽ, ജോഷി കോട്ടൂപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, ഇടവകാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370679/sunnyjoseph)