---
title: "അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ"
english_title: "The remaining amount collected for Abdul Rahim is Rs. 12.83 crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370684/the-remaining-amount-collected-for-abdul-rahim-is-rs-1283-crore"
published_at: "2026-07-06T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b20f224093_1000159748.jpg"
keywords: []
---

# അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

> **Lead Summary:** സൗദി അറേബ്യയിലെ ജയിലിൽ നിന്ന് മോചിതനായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ ഇപ്പോൾ 12.83 കോടി രൂപ ബാക്കിയുണ്ടെന്ന് അബ്ദുൽ റഹീം അസിസ്റ്റൻസ് കമ്മിറ്റി അറിയിച്ചു.

## Article Content

സൗദി അറേബ്യയിലെ ജയിലിൽ നിന്ന് മോചിതനായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ ഇപ്പോൾ 12.83 കോടി രൂപ ബാക്കിയുണ്ടെന്ന് അബ്ദുൽ റഹീം അസിസ്റ്റൻസ് കമ്മിറ്റി അറിയിച്ചു.

ട്രസ്റ്റിന് ആകെ ലഭിച്ച സംഭാവന 48.36 കോടി രൂപയാണ്. ദിയാധനമായി ആവശ്യമായ തുക നൽകിയ ശേഷവും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12,83,32,555 രൂപ ശേഷിക്കുന്നുണ്ട്.

2006-ൽ സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. രോഗബാധിതനായ കുട്ടിയെ പരിചരിക്കുന്നതിനിടെ ജീവൻ രക്ഷാ ഉപകരണം അബദ്ധത്തിൽ നീങ്ങിയതിനെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. പിന്നീട് കോടതി വധശിക്ഷ വിധിച്ചെങ്കിലും, കുട്ടിയുടെ കുടുംബം ദിയാധനം സ്വീകരിക്കാൻ തയ്യാറായതോടെ ലോകമെമ്പാടുമുള്ള മലയാളികൾ നടത്തിയ അപൂർവമായ പൊതുധനസമാഹരണത്തിലൂടെ ആവശ്യമായ തുക സമാഹരിക്കുകയും അബ്ദുൽ റഹീം ഒടുവിൽ മോചിതനായി നാട്ടിലെത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370684/the-remaining-amount-collected-for-abdul-rahim-is-rs-1283-crore)